യൂണിടാക് വാങ്ങിയത് ആറ് ഐ ഫോണുകൾ; സ്വപ്നയ്ക്ക് കൈമാറിയത് അഞ്ചെണ്ണം; ബില്ല് പുറത്ത്

യൂണിടാക് വാങ്ങിയത് ആറ് ഐ ഫോണുകൾ; സ്വപ്നയ്ക്ക് കൈമാറിയത് അഞ്ചെണ്ണം; ബില്ല് പുറത്ത്
യൂണിടാക് വാങ്ങിയത് ആറ് ഐ ഫോണുകൾ; സ്വപ്നയ്ക്ക് കൈമാറിയത് അഞ്ചെണ്ണം; ബില്ല് പുറത്ത്

കൊച്ചി: യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകൾ. ഇതിന്റെ ബില്ല് പുറത്തു വന്നു. യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ ഇതിൽ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷൻ ആയി നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ്‌ ഈപ്പൻറെ അവകാശവാദം. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ.  

ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പൻറെ ആരോപണം. എന്നാൽ ആരോപണം രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കൈയിൽ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com