150 കിലോ കഞ്ചാവുമായി ലോറി; മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ 

സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്
150 കിലോ കഞ്ചാവുമായി ലോറി; മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ 

മലപ്പുറം; മലപ്പുറത്ത് വൻ കഞ്ചാവു വേട്ട. 150 കിലോ കഞ്ചാവുമായി വണ്ടൂരിൽ ലോറി പിടിയിൽ. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com