ക്ഷേമ, സര്‍വീസ് പെന്‍ഷന്‍ മസ്റ്ററിങ്ങിന്റെ സമയം നീട്ടി, ക്രമീകരണങ്ങള്‍ ഇങ്ങനെ 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ, ഇമെയ്‌ലിലോ അയച്ചാല്‍ മതിയാവും
ക്ഷേമ, സര്‍വീസ് പെന്‍ഷന്‍ മസ്റ്ററിങ്ങിന്റെ സമയം നീട്ടി, ക്രമീകരണങ്ങള്‍ ഇങ്ങനെ 

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള അവസാന തിയതി നീട്ടി. 2021 മാര്‍ച്ച് 31 വരെ സമയപരിധി ദീര്‍ഘിപ്പിച്ച് ധനവതുപ്പ് ഉത്തരവിറക്കി. സെപ്തംബര്‍ 30ന് കാലാവധി അവസാനിച്ചിരുന്നു. 

ട്രഷറിയില്‍ നേരിട്ട് ഹാജരായോ, ലൈഫ് സര്‍ട്ടിഫിക്കറ്റ് ട്രഷറിയില്‍ സമര്‍പ്പിച്ചോ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയോ ആണ് മസ്റ്റര്‍ ഇതുവരെ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലിലോ, ഇമെയ്‌ലിലോ അയച്ചാല്‍ മതിയാവും. 

ഇതിനുള്ള ഇമെയില്‍ വിലാസം ട്രഷറിയുടെ വെബ്‌സൈറ്റില്‍ നിന്നോ ഫോണില്‍ വിളിച്ച് ട്രഷറി ശാഖയില്‍ നിന്നോ ശേഖരിക്കാം. ഇതുകൂടാതെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ വൈകീട്ട് അഞ്ച് വരെ വാട്‌സ് ആപ്പ് വീഡിയോ കോള്‍ വഴി ട്രഷഫി ഓഫീസറെ വിളിച്ചും മസ്റ്ററിങ് പൂര്‍ത്തിയാക്കാവുന്നതാണ്. 

2021 മാര്‍ച്ച് 31ന് ശേഷം വീഡിയോ കോള്‍, ഇമെയില്‍ മസ്റ്ററിങ് സൗകര്യങ്ങള്‍ ലഭിക്കില്ല. ഇതിനൊപ്പം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിങ്ങിന്റെ സമയവും നീട്ടി. ഈ മാസം 15 വരെയാണ് വീണ്ടും അവസരം ലഭിക്കുക. ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്. ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ത്ത് തദ്ദേശ സ്ഥാപനങ്ങളിലും ക്ഷേമനിധി ബോര്‍ഡുകളിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com