പെരിയ ഇരട്ടക്കൊലപാതകം; ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപി  ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
പെരിയ ഇരട്ടക്കൊലപാതകം; ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപി  ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയിട്ടും കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്.

കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാന്‍ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകള്‍ കിട്ടിയിട്ടില്ലെന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com