ഫോണിലുള്ളത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ആയിരത്തോളം ദൃശ്യങ്ങള്‍; അശ്ലീല ഗ്രൂപ്പുകളിലെ അംഗം,അറസ്റ്റ്

സൈബർ ഡോമിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്
ഫോണിലുള്ളത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ആയിരത്തോളം ദൃശ്യങ്ങള്‍; അശ്ലീല ഗ്രൂപ്പുകളിലെ അംഗം,അറസ്റ്റ്

കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്. 

സൈബർ ഡോമിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്. 

ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ്‌ അശ്ലീല വീഡിയോകളും കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com