മോദിയെ നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും; കോവിഡ് സമയത്ത് കാര്‍ഷിക നിയമം കൊണ്ടുവരേണ്ട ആവശ്യം എന്ത്: രാഹുല്‍ ഗാന്ധി

അംബാനിയുടെയും അദാനിയുടെ പാവസര്‍ക്കാരാണിതെന്നും രാഹുല്‍
മോദിയെ നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും; കോവിഡ് സമയത്ത് കാര്‍ഷിക നിയമം കൊണ്ടുവരേണ്ട ആവശ്യം എന്ത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അംബാനിയുടെയും അദാനിയുടെ പാവസര്‍ക്കാരാണിതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷകസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. 

പാവപ്പെട്ടവും കര്‍ഷകനും കേന്ദ്രം ഒരു സഹായവും നല്‍കിയിട്ടില്ല. ആറ് വര്‍ഷമായി മോദി നുണ പറയുകയാണ്.  കോവിഡ് സമയത്ത് കര്‍ഷകസമയങ്ങള്‍ കൊണ്ടുവരേണ്ട അത്യാവശ്യം എന്തായിരുന്നു. കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചുനല്‍കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. 

രാജ്യത്ത് ജനാധിപത്യമര്യാദകള്‍ പതിവായി ലംഘിക്കുന്നു. രാജ്യസഭയിലും ലോക്‌സഭയിലും ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെന്ന് ആവര്‍ത്തിക്കുന്ന മോദി എന്തുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com