ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ പേരിൽ  വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് , സമ്പന്നർക്ക് റിക്വസ്റ്റ്, പണം തട്ടാൻ ശ്രമം, അന്വേഷണം

രണ്ടു ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടോ എന്നു സുഹൃത്തുക്കൾ തിരക്കിയപ്പോഴാണ് ഡിവൈഎസ്പി മധുബാബു ഇക്കാര്യം അറിയുന്നത്
ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ പേരിൽ  വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് , സമ്പന്നർക്ക് റിക്വസ്റ്റ്, പണം തട്ടാൻ ശ്രമം, അന്വേഷണം

കൊച്ചി : ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥന്റെ പേരിൽ  വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ആലുവ റൂറൽ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പിയും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് നോഡൽ ഓഫിസറുമായ എം ആർ മധുബാബുവിന്റെ പേരിലാണ് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയത്.  സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.

രണ്ടു ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടോ എന്നു സുഹൃത്തുക്കൾ തിരക്കിയപ്പോഴാണ് ഡിവൈഎസ്പി മധുബാബു ഇക്കാര്യം അറിയുന്നത്. തുടർന്ന് അദ്ദേഹം എസ്പിക്കു പരാതി നൽകുകയായിരുന്നു. മധുബാബു രാഘവ് എന്ന പേരിലുള്ള യഥാർഥ ഫെയ്സ്ബുക് പേജിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തിയാണ് അതേ പേരിൽ വ്യാജൻ തയാറാക്കിയിരിക്കുന്നത്. 

ഡിവൈഎസ്പിയുടെ സുഹൃത് പട്ടികയിൽ ഉള്ളവരെ മെസഞ്ചർ ആപ്പിൽ ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ ഗൂഗിൾ പേ വഴി പണം തട്ടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.യഥാർഥ ഫെയ്സ്ബുക് അക്കൗണ്ടിലെ സുഹൃത്തുക്കളിൽ സമ്പന്നർ എന്നു തോന്നിക്കുന്നവർക്ക് റിക്വസ്റ്റ് അയച്ചാണ് വ്യാജ അക്കൗണ്ടിൽ ചേർത്തിരിക്കുന്നത്.

തൃശൂർ വരന്തരപ്പിള്ളി എസ്ഐ ചിത്തരഞ്ജന്റെയും, കണ്ണൂർ വിജിലൻസ് സിഐ സുമേഷിന്റെയും പേരിൽ  വ്യാജ ഫെയ്സ്ബുക് പ്രൊഫൈലുണ്ടാക്കി ഇതേ രീതിയിൽ തട്ടിപ്പു നടത്തിയത് കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com