കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു

കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെകെ ഉഷ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതാ ജസ്റ്റിസ് കെകെ ഉഷ (81) അന്തരിച്ചു. 2000-2001ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1961ൽ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ 1979ൽ കേരള ഹൈക്കോടതിയിൽ ഗവ. പ്ലീഡറായി. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ മൂന്ന് വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.

9.30 മുതൽ 12.30 വരെ വസതിയിൽ മൃത​ദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം രവിപുരം ശ്മശാനത്തിൽ. ജസ്റ്റിസ് സുകുമാരനാണ് ഭര്‍ത്താവ്. മക്കള്‍: ലക്ഷ്മി ഗോപാല്‍ രാജ്, കാര്‍ത്തിക സുകുമാരന്‍ (കേരള ഹൈക്കോടതിയില്‍ അഭിഭാഷക). മരുമക്കള്‍: ഗോപാല്‍ രാജ്, കെ ശബരിനാഥ്.

ജസ്റ്റിസ് കെകെ ഉഷയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെകെ ഉഷ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അവർ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങളിൽ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് അവർ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com