കോഴിക്കോട്  ഡിഎംഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കോവിഡ് 

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീക്കും കമ്മീഷണര്‍ എവി ജോര്‍ജ്ജിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്
കോഴിക്കോട്  ഡിഎംഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കോവിഡ് 

കോഴിക്കോട്: കോഴിക്കോട് ഡിഎംഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീക്കും കമ്മീഷണര്‍ എവി ജോര്‍ജ്ജിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കമ്മീഷണറുടെ ഭാര്യക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്ന് ജില്ലയില്‍ 641 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com