കോവിഡ്: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു 

സിറ്റി സ്പെഷൽ ബ്രാഞ്ച് സീനിയർ പൊലീസ് ഓഫിസർ വി ജെ ജൂഡ് ആണ് മരിച്ചത്
കോവിഡ്: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു 

കൊച്ചി: കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. സിറ്റി സ്പെഷൽ ബ്രാഞ്ച് സീനിയർ പൊലീസ് ഓഫിസർ പൊന്നാരിമംഗലം വലിയപറമ്പിൽ വി ജെ ജൂഡ് (തദേവൂസ്) ആണ് മരിച്ചത്. 50 വയസ്സായിരുന്നു. 

സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ജൂഡിന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. ഭാര്യ: ലിജി. മക്കൾ: ആൻസന, ഡിയോന. 

കോവിഡ് ബാധമൂലം സംസ്ഥാനത്തെ പൊലീസ് സേനയിൽ രണ്ടാമത്തെ മരണമാണ് ഇത്. ഇടുക്കിയിൽ സ്പെഷൽ ബ്രാഞ്ച് എസ് ഐ ആയിരുന്ന വി പി  അജിതൻ (55) കോവിഡ് ബാധിച്ചാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com