ചങ്കും മന്ദാകിനിയും അല്ല, എവിടെയും നിർത്തുന്ന കെഎസ്ആർടിസിക്ക് യാത്രക്കാർ പേരിട്ടത് 'ജനത' 

ലഭിച്ച ആയിരത്തിലധികം പേരുകളിൽ നിന്നാണ് ഭൂരിപക്ഷം കിട്ടിയ പേരു തിരഞ്ഞെടുത്തത്
ചങ്കും മന്ദാകിനിയും അല്ല, എവിടെയും നിർത്തുന്ന കെഎസ്ആർടിസിക്ക് യാത്രക്കാർ പേരിട്ടത് 'ജനത' 

തിരുവനന്തപുരം: എവിടെയും നിർത്തുന്ന കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് ഓർഡിനറി ബസിന് 'ജനത' എന്ന് പേരിട്ടു. യാത്രക്കാർ നിർദേശിച്ചതനുസരിച്ചാണ് സർവീസിന് ജനത എന്ന് പേര് നൽകിയിരിക്കുന്നതത്. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ‘ജനത’ ബസുകളുടെ ലോഗോ പ്രകാശനം ചെയ്യും. 

ആദ്യമായിട്ടാണ് കെഎസ്ആർടിസിയിൽ ജനകീയ നാമകരണം നടക്കുന്നത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പേരിനായുള്ള നിർദേശങ്ങൾ ക്ഷണിച്ചത്. ഇതനുസരിച്ച് ലഭിച്ച ആയിരത്തിലധികം പേരുകളിൽ നിന്നാണ് ഭൂരിപക്ഷം കിട്ടിയ പേരു തിരഞ്ഞെടുത്തത്. 

നെടുമങ്ങാട്-പേരൂർക്കട റൂട്ടിലായിരുന്നു അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയുടെ കന്നിസർവീസ്. സ്വീകാര്യത കിട്ടിയതോടെ കൂടുതൽ ഡിപ്പോകളിലേക്ക് സർവീസ് വ്യാപിപ്പിച്ചു. 155 ജനത ബസുകളാണ് ഇപ്പോൾ നിരത്തിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com