സ്വര്‍ണക്കടത്ത്: തെളിവുകള്‍ ഉടന്‍ ഹാജരാക്കണം; അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം

കേസ് ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും കോടതി
swapna_gold
swapna_gold

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എഫ്‌ഐആറില്‍ പറയുന്ന കുറ്റങ്ങള്‍ സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്കു ജാമ്യം നല്‍കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കേസില്‍ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. എഫ്‌ഐആറില്‍ പ്രതികള്‍ക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

അന്വേഷണ ഏജന്‍സികള്‍ യുഎപിഎ വകുപ്പുകള്‍ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹര്‍ജി നാളെ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com