സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ പിടിയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ പൊലീസ് പിടിയില്‍
സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ പിടിയില്‍

തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന്‍ പൊലീസ് പിടിയില്‍. തൃശൂരിലെ ഉള്‍പ്രദേശത്തെ ഒളിസങ്കേതത്തില്‍വച്ചാണ് പൊലീസ് പിടികൂടിയത്. ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ ഇയാളെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന കര്‍ക്കശമാക്കിയിരുന്നു. 

കേസിലെ പ്രതികള്‍ ജില്ല വിട്ടുപോകാനുള്ള സാധ്യതയില്ലെന്നായിരുന്നു പൊലീസ് നിഗമനം. നന്ദന്‍ ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പ് എത്തിയതിനാല്‍ വിദേശത്തേക്ക് കടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തി്ല്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിരുന്നു.

കേസിലെ മറ്റ് മൂന്ന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. നന്ദന്‍ പിടിയിലായതോടെ മറ്റുള്ളവരെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍. നന്ദന്റെ പാസ്‌പോര്‍ട്ട് പൊലീസ് ഇന്ന് പിടിച്ചെടുത്തിരുന്നു. ഭാര്യവീട്ടില്‍ നടത്തിയ റെയ്ഡിലാണ് പൊലീസ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com