ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേര്‍; ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍ക്ക് 40 പേര്‍; മാര്‍ഗരേഖ

ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും
ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേര്‍; ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍ക്ക് 40 പേര്‍; മാര്‍ഗരേഖ

തിരുവനന്തപുരം:ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി

സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും.

മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ അനുവദിക്കും.

ശബരിമലയില്‍ തുലാമാസ പൂജാ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  ദിവസം പരമാവധി 250 പേരെ വരെ ദര്‍ശനത്തിന് അനുവദിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com