കടയില്‍ പോകാനാകാത്ത മുതിര്‍ന്നവര്‍ക്ക് പകരം ആളെ വിട്ട് റേഷന്‍ വാങ്ങാം ; നടപടി ക്രമം ഇങ്ങനെ

സിറ്റി റേഷനിങ് ഓഫീസില്‍ നിന്നും ഒരു പ്രോക്‌സി ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി : റേഷന്‍ വാങ്ങാന്‍ റേഷന്‍ കടയില്‍ നേരിട്ട് പോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രോക്‌സിയെ നിയമിക്കാം. വിശ്വാസമുള്ള ആരെയെങ്കിലും പകരം അയച്ച് റേഷന്‍ വാങ്ങിപ്പിക്കാമെന്ന് സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു. 

അതിനായി സിറ്റി റേഷനിങ് ഓഫീസില്‍ നിന്നും ഒരു പ്രോക്‌സി ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. കൂടാതെ ഇന്നയാളെ റേഷന്‍ വാങ്ങാന്‍ ചുമതലപ്പെടുത്തുന്നു എന്ന കത്തും, റേഷന്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന ചുമതലപ്പെടുത്തിയ ആളുടെ കത്തും നല്‍കണം. 

ചുമതലപ്പെടുത്തിയ ആളിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, വാങ്ങേണ്ട റേഷന്‍ കാര്‍ഡിന്റെ കോപ്പി, മുതിര്‍ന്ന പൗരന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവയും അപേക്ഷക്കൊപ്പം സിറ്റി റേഷനിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ചുമതലപ്പെടുത്തിയ ആള്‍ക്ക് പോയി റേഷന്‍ വാങ്ങാം. 

മുതിര്‍ന്ന പൗരന്മാര്‍ മാത്രമുള്ള വീടുകളില്‍ കാര്‍ഡ് ഉടമകല്‍ റേഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നു എന്ന പരാതി പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com