നിരോധനാജ്ഞയ്ക്ക് പുല്ലുവില; മന്ത്രിയും മേയറും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ നൂറ് കണക്കിനാളുകള്‍; പരാതിയുമായി കോണ്‍ഗ്രസ്

മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ ആശുപത്രി ഉദ്ഘാടനത്തിനാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയത്
നിരോധനാജ്ഞയ്ക്ക് പുല്ലുവില; മന്ത്രിയും മേയറും പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ നൂറ് കണക്കിനാളുകള്‍; പരാതിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാചത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കെ കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആശുപത്രി ഉദ്ഘാടനം. മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറ ആശുപത്രി ഉദ്ഘാടനത്തിനാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയത്. 

അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നിരിക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ സാമൂഹ്യ അകലവും, നിരോധനാജ്ഞയും ലംഘിച്ചെന്ന് കാട്ടി കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് മേയര്‍ അടക്കമുള്ളവരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com