കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, പുറത്തേക്ക് ഓടിയത് രക്ഷയായി, വീട്ടുസാധനങ്ങൾ കത്തിനശിച്ചു 

സ്വിച്ച് ബോർഡിൽ നിന്നും പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു, പുറത്തേക്ക് ഓടിയത് രക്ഷയായി, വീട്ടുസാധനങ്ങൾ കത്തിനശിച്ചു 

കോട്ടയം; കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടയാർ മാക്കോ കുഴിയിൽ അർജുനന്റെ വീട്ടിലെ ടിവി ഇന്നലെ രാത്രി ഏഴരയോടെയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് വയറിങ്, വീട്ടുസാധനങ്ങൾ, തുണികൾ എന്നിവ പൂർണമായും കത്തി നശിച്ചു.  സംഭവം നടക്കുമ്പോൾ അമ്മ ലൈലാമണി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 

സ്വിച്ച് ബോർഡിൽ നിന്നും പുക ഉയരുന്നത് കണ്ട് ലൈലാമണി വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ടിവി പൊട്ടിത്തെറിച്ച് വയറിങ് കത്തി ഇതിൽനിന്നും മുറിക്കുള്ളിലെ അഴയിൽ തീ പടർന്ന് തുണികൾ പൂർണമായും കത്തി നശിച്ചു. ലൈലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ വീട്ടിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് അരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാനായത്. 

കടുത്തുരുത്തിയിൽ നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ വഴി ഇല്ലാതിരുന്നതിനാൽ വണ്ടി എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ജീവനക്കാർ വീട്ടിൽ എത്തിയെങ്കിലും അപ്പോഴേക്കും പ്രദേശവാസികൾ തീ അണച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com