കൊല്ലം: കൊല്ലത്ത് പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.
പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. ബാദുഷയ്ക്ക് വേണ്ടി കൊല്ലം ജില്ലയില്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ