മന്ത്രി വി  മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി :  പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

അബുദാബിയില്‍ നടന്ന  മന്ത്രിതല സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി പങ്കെടുത്തത്
മന്ത്രി വി  മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി :  പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടാണ് പ്രധാനമന്ത്രി വിശദീകരണം തേടിയത്. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പിആര്‍ ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. 

ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി സ്മിത മേനോന്‍ പങ്കെടുത്തത്. ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. 

മന്ത്രി മുരളീധരന്റെ അനുമതിയോടെയാണ് അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് സ്മിത മേനോന്‍ വിശദീകരിച്ചിരുന്നത്. ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ആരോപണം ഉയര്‍ന്നതോടെ സംഭവം വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com