സ്മിതാ മേനോനെ നിയമിച്ചത് മുരളീധരനല്ല, താനെന്ന് കെ സുരേന്ദ്രന്‍; വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും

സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രമന്ത്രി വി മുരളധീനെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
സ്മിതാ മേനോനെ നിയമിച്ചത് മുരളീധരനല്ല, താനെന്ന് കെ സുരേന്ദ്രന്‍; വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും

കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്രമന്ത്രി വി മുരളധീനെതിരെ വ്യാജപ്രചാരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുരളീധരന്റെ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരിപാടിയെങ്കില്‍ ആ വെള്ളമങ്ങ് വാങ്ങി വെച്ചാല്‍ മതി. വി.മുരളീധരനെ അപകീര്‍ത്തിപ്പെടുത്തി, വേട്ടയാടി സ്വര്‍ണക്കള്ളക്കടത്തു നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പിനെതിരെ കൂടുതല്‍ ശക്തമായ സമരത്തിന് ബി.ജെ.പി വരും ദിവസങ്ങളില്‍ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയുടെ പ്രധാന സ്ഥാനം നല്‍കിയത്. ഇങ്ങനെയുള്ളവരെ ഇനിയും ഉള്‍പ്പെടുത്തും. ഇവരുടെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവര്‍ പാര്‍ട്ടിക്ക് അന്യം നില്‍ക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കില്‍ അത് വെറുതെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com