കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ബിഎ‍ഡ് പഠനം; അപേക്ഷകൾ സമർപ്പിക്കാം

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ബിഎ‍ഡ് പഠനം; അപേക്ഷകൾ സമർപ്പിക്കാം
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ബിഎ‍ഡ് പഠനം; അപേക്ഷകൾ സമർപ്പിക്കാം

തിരുവനന്തപുരം: കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020- 21 അധ്യയന വർഷം ആരംഭിക്കുന്ന ബിഎഡ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാല ബിഎഡ് പ്രവേശനത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം. കണ്ണൂർ‌ സർവകലാശാലയുടെ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 22 വരെയും അപേക്ഷിക്കാം. 

കാലിക്കറ്റിൽ വിദ്യാർഥികൾക്ക് 15 ഓപ്ഷനുകൾ നൽകാം. പുറമേ എയ്‌ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഒരു ഓപ്ഷൻ അധികമായും നൽകാവുന്നതാണ്. സ്പോർട്സ് ക്വാട്ട വിഭാഗത്തിലുള്ളവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലാണ്. വിവരങ്ങൾക്ക്: 0494 2407016, https://www.uoc.ac.in/

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിോവർഷ ബിഎഡ് കോളജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com