'സനൂപിനെ കൊന്നത് ബിജെപിക്കാർ; കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണം'- കോടിയേരി ബാലകൃഷ്ണൻ

'സനൂപിനെ കൊന്നത് ബിജെപിക്കാർ; കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണം'- കോടിയേരി ബാലകൃഷ്ണൻ
'സനൂപിനെ കൊന്നത് ബിജെപിക്കാർ; കൊലക്കത്തി രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണം'- കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: തൃശൂരിലെ സിപിഎം പ്രവർത്തകനായ സനൂപിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കേരളം കൊലക്കളമാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേ​ഹം ആരോപിച്ചു. 

കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണം. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നാണ് ചിന്തിക്കേണ്ടത്. തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. പ്രകോപനങ്ങൾ പെടരുതെന്ന് അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാർട്ടി ഘടകങ്ങൾ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

കേരളത്തിൽ മാധ്യമങ്ങൾ സംരക്ഷിക്കുന്നത് കോർപറേറ്റ് താൽപര്യം മാത്രമാണെന്ന് അ​ദ്ദേഹം ആരോപിച്ചു. മാധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം ആണ്. ചർച്ചകൾ പോലും ഇടതുപക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാരിന്റെ വികസനം ചർച്ച ആകാതിരിക്കാൻ വലതുപക്ഷം ആസൂത്രിത ശ്രമം നടത്തുകയാണ്. മാധ്യമങ്ങൾ നടപ്പാക്കുന്നത് വലതുപക്ഷ അ‍‍ജണ്ടയാണ്. സർക്കാരിന്റെ വികസനം ചർച്ചയാകാതിരിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. 

പിടി തോമസ് എംഎൽഎ കളങ്കിതനാണോ എന്ന് കോൺ​ഗ്രസ് പരിശോധിക്കണം. കേന്ദ്ര മന്ത്രി വി മുരളീധരനെതിരായ ആരോപണം ചട്ടലംഘനം മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com