ഗുരുവായൂര്‍ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങുകള്‍ മാത്രമായി നടത്തും

ഗുരുവായൂര്‍ ഏകാദശി വിളക്കുകള്‍ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 25 വരെ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നെള്ളിപ്പോടുകൂടി ചടങ്ങ് മാത്രമായി നടത്താന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു
ഗുരുവായൂര്‍ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങുകള്‍ മാത്രമായി നടത്തും

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി വിളക്കുകള്‍ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 25 വരെ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നെള്ളിപ്പോടുകൂടി ചടങ്ങ് മാത്രമായി നടത്താന്‍ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു. ഏകാദശി വിളക്കു നടത്തിപ്പിനുള്ള വഴിപാടുകാരുടെ തിയതി നിശ്ചയിച്ചുള്ള ലിസ്റ്റ് ഭരണ സമിതി തയ്യാറാക്കി. 

ചെമ്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായി നടത്താനും, പഞ്ചരത്‌ന കീര്‍ത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉള്‍ക്കൊള്ളിച്ച് നടത്താനും, ചമ്പ പുരസ്‌കാരം വായ്ക്കാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗിതജ്ഞനു നല്‍കാനും തീരുമാനിച്ചു. ചമ്പ പുരസ്‌കാര സമര്‍പ്പണത്തിന് അനുയോജ്യനായ സംഗിതജ്ഞനെ കണ്ടെത്താനുള്ള സബ് കമ്മിറ്റിയെ അടുത്ത ഭരണ സമിതി യോഗത്തില്‍ നിശ്ചയിയ്ക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലും, ക്ഷേത്രത്തിന്റെ കിഴേടം ക്ഷേത്രങ്ങളിലും ഈ വര്‍ഷത്തെ നവരാത്രി ആഘോഷം ചടങ്ങ് മാത്രമായി നടത്തും. കൊറാണ സാഹചര്യത്തില്‍ എഴുത്തിനിരുത്ത് ഉണ്ടാകില്ല. അഷ്ടമംഗല പ്രശ്‌നത്തിലെ നിര്‍ദ്ദേശപ്രകാരം കൊല്ലംതോറും നടത്തിവരുന്ന മുറജപം ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താന്‍ ഭരണ സമിതി തീരുമാനിച്ചു. മുറജപത്തിലെ പ്രധാന ചിലവായ ദക്ഷിണ മുന്‍ വര്‍ഷത്തെ നിരക്കില്‍ നല്‍കാനും തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com