തൊഴിലാളികൾക്ക് കോവിഡ് : ആലുവ മാർക്കറ്റ് ഇന്ന് അടയ്ക്കും

ശനിയാഴ്ച ഉച്ച മുതൽ ചൊവ്വാഴ്ച ഉച്ചവരെയാണ് മാർക്കറ്റ് അടയ്ക്കുക
തൊഴിലാളികൾക്ക് കോവിഡ് : ആലുവ മാർക്കറ്റ് ഇന്ന് അടയ്ക്കും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ആലുവ മാർക്കറ്റ് ശനിയാഴ്ച മുതൽ നാലു ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച ഉച്ച മുതൽ ചൊവ്വാഴ്ച ഉച്ചവരെയാണ് മാർക്കറ്റ് അടയ്ക്കുക. മാർക്കറ്റ് അണുവിമുക്തമാക്കുന്നതിനാണ് പൂട്ടിയിടുന്നതെന്ന് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ ദിവസം മൂന്ന് ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ മാർക്കറ്റിലെ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ജില്ലാ കളക്ടർക്ക് മാർക്കറ്റിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്തും നൽകിയിരുന്നു. കളക്ടറുടെ നിർദേശത്തെ തുടർന്ന്   ആലുവ പൊലീസ് വിളിച്ചുചേർത്ത നഗരസഭാ ആരോഗ്യവിഭാഗം, വ്യാപാരികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.

മാർക്കറ്റ് അടയ്ക്കുന്ന വിവരമറിയാതെ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന ചരക്കുലോറികളിലെ സാധനങ്ങൾ നീക്കുന്നതിനാണ് ശനിയാഴ്ച ഉച്ചവരെ സമയം അനുവദിച്ചിരിക്കുന്നത്. പച്ചക്കറി, മത്സ്യം, ഇറച്ചി മാർക്കറ്റുകൾക്ക് നിയന്ത്രണം ബാധകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com