പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ട, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ പാ​ടി​ല്ല; അ​ധ്യ​യ​നം നീട്ടാമെന്ന് വി​ദ​ഗ്​​ധ​സ​മി​തി, ശുപാർശകൾ ഇങ്ങനെ 

അ​ധി​ക​സ​മ​യ​മെ​ടു​ത്തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചും മാ​ർ​ച്ചി​ന്​ പ​ക​രം ഏ​പ്രി​ലി​ലോ മേ​യി​ലോ അ​ധ്യ​യ​ന​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാമെന്നാണ് നിർദേശം
പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ട, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ പാ​ടി​ല്ല; അ​ധ്യ​യ​നം നീട്ടാമെന്ന് വി​ദ​ഗ്​​ധ​സ​മി​തി, ശുപാർശകൾ ഇങ്ങനെ 

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ വി​ദ​ഗ്​​ധ​സ​മി​തി റി​പ്പോ​ർ​ട്ട്​. സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ വൈ​കി​യാ​ലും അ​ധ്യ​യ​ന​വ​ർ​ഷം ഉ​പേ​ക്ഷി​ക്കു​ക​യോ പാ​ഠ്യ​പ​ദ്ധ​തി ചു​രു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് സമിതി ശു​പാ​ർ​ശ ചെ​യ്​​തു. എ​സ് സി ഇ ആ​ർ ടി ഡ​യ​റ​ക്​​ട​ർ ​ഡോ. ​ജെ പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​നാ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോ​ഗി​ച്ച വി​ദ​ഗ്​​ധ​സ​മി​തിയുടേതാണ് റിപ്പോർട്ട്. 

ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ പാ​ടി​ല്ല സമിതിയുടെ നിലപാട്. സ്​​കൂ​ളു​ക​ൾ തു​റ​ക്കുമ്പോ​ൾ അ​ധി​ക​സ​മ​യ​മെ​ടു​ത്തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചും മാ​ർ​ച്ചി​ന്​ പ​ക​രം ഏ​പ്രി​ലി​ലോ മേ​യി​ലോ അ​ധ്യ​യ​ന​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാമെന്നാണ് വി​ദ​ഗ്​​ധ​സ​മി​തി നിർദേശിച്ചിരിക്കുന്നത്. സ്​​കൂ​ൾ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​തെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കും.

വി​ക്​​ടേ​ഴ്​​സിെൻറ ഫ​സ്​​റ്റ്​​ബെ​ൽ ക്ലാ​സു​ക​ൾ വ​ഴി സെ​പ്​​റ്റം​ബ​ർ 30ന​കം പ​ഠി​പ്പി​ക്കേ​ണ്ട പാ​ഠ​ങ്ങ​ൾ മി​ക്ക വി​ഷ​യ​ങ്ങ​ളു​ടേ​തും പൂ​ർ​ത്തീ​ക​രി​ച്ചെന്നും ചി​ല വി​ഷ​യ​ങ്ങ​ൾ നി​ശ്ച​യി​ച്ച​തി​ലും മു​ന്നി​ലാ​ണെന്നും സമിതി കണ്ടെത്തി. അ​തി​നാ​ൽ പാ​ഠ്യ​പ​ദ്ധ​തി വെ​ട്ടി​ച്ചു​​രു​ക്കേ​ണ്ടെന്ന നിലപാടിലാണ് വിദ​ഗ്ധർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com