പ്രതിദിന വര്‍ധനവില്‍ മഹാരാഷ്ട്രയെ മറികടന്നു; രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍

രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍. പ്രതിദിന വര്‍ധനവില്‍ മുന്നിലായിരുന്ന മഹാരാഷ്ട്രയെ കേരളം മറികടന്നു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തില്‍. പ്രതിദിന വര്‍ധനവില്‍ മുന്നിലായിരുന്ന മഹാരാഷ്ട്രയെ കേരളം മറികടന്നു. ഇന്ന് സംസ്ഥാനത്ത് 11,755പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് 11,416പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15,17,434പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

കര്‍ണാടകയില്‍ 10,517 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7,00,786 പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് 5,653പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,50,517പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 5,245പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 

കോവിഡ് ചെറുത്തുനില്‍പ്പില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്ന കേരളത്തിന്റെ അവസ്ഥ, സെപ്റ്റംബറോടെയാണ് മോശമായത്. ഇത് രണ്ടാമത്തെ തവണയാണ് സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ന് ആറു ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍കോട് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23മരണവും ഇന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 978പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 95,918 പേരാണ് രോഗം സ്ഥിരീകരിച്ച്ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com