വയറുവേദനയെത്തുടർന്ന് കൗമാരക്കാരിയെ ആശുപത്രിയിലെത്തിച്ചു, പരിശോധനയിൽ ​ഗർഭിണി, മണിക്കൂറുകൾക്കകം പ്രസവം ; സഹപാഠി അറസ്റ്റിൽ

പോളിടെക്നിക്കിൽ പഠിക്കുമ്പോൾ ആയിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്
വയറുവേദനയെത്തുടർന്ന് കൗമാരക്കാരിയെ ആശുപത്രിയിലെത്തിച്ചു, പരിശോധനയിൽ ​ഗർഭിണി, മണിക്കൂറുകൾക്കകം പ്രസവം ; സഹപാഠി അറസ്റ്റിൽ

തൊടുപുഴ :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേൽ അബ്ദുൽ സമദാണ് (20) അറസ്റ്റിലായത്. തൊടുപുഴയിലെ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ ആയിരുന്നു പീഡനം. 

വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഏതാനും മണിക്കൂറിനകം പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com