കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു

കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു
കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു

കൊച്ചി; കഥകളി ചെണ്ട ആചാര്യൻ കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു. 89 വയസായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. 

ഒരു വർഷത്തിലേറെയായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് തൃപ്പൂണിത്തുറയിലെ അച്യുതമന്ദിരത്തിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ആർഎൽവി കോളജിലെ മുൻ അധ്യാപകനായിരുന്നു. തായമ്പകയിൽ നിന്നാണ് കേശവ പൊതുവാൾ കഥകളിച്ചെണ്ടയിലേക്ക് എത്തുന്നത്.  പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനു മുടക്കമില്ലാതെ അര നൂറ്റാണ്ടിലേറെ തുടർച്ചയായി താളമിട്ട് അദ്ദേഹം റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. 

കുറ്റിപ്പുറം അച്യുത പൊതുവാളിന്റേയും കോങ്ങോട്ടിൽ കുഞ്ഞുകുട്ടി പൊതുവാളിന്റേയും മകനാണ്. കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല കേശവ പൊതുവാളിന്റെ ചെണ്ട വൈദ​ഗ്ദ്യം. ജർമനിയിലും റഷ്യയിലും ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും കഥകളിക്കു ചെണ്ട അവതരിപ്പിച്ചു.‌ ഭാര്യ: കെ.പി.രാധാ പൊതുവാൾസ്യാർ, മക്കൾ: ചിത്രലേഖ, പരേതനായ കലാമണ്ഡലം ശശികുമാർ, മരുമകൻ: കെ.എം.രാജൻ (നേവൽ ബേസ് ഉദ്യോഗസ്ഥൻ). സംസ്കാരം ഇന്നു നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com