കിടക്കയും, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും തുടങ്ങി നിരവധി സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയില്‍ ഇനി വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യവും

ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുന്നാറില്‍:  മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ താമസിക്കാന്‍ ഇടം തേടി അലയേണ്ടതില്ല. അതിനുള്ള സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. 
പുതിയ എസി ബസിലാണ്, ഒരേസമയം 16 പേര്‍ക്കു താമസ സൗകര്യമൊരുങ്ങുന്നത്.

ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ഒരാള്‍ക്കു മാത്രം കിടക്കാവുന്ന കംപാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കും. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. നിരക്ക് തീരുമാനിച്ചിട്ടില്ല. 

മൂന്നാര്‍ ഡിപ്പോയിലാണ് പാര്‍ക്ക് ചെയ്യുക. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം. വിനോദ സഞ്ചാര മേഖലകളില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം നല്‍കാമെന്ന ആശയം കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ്.

മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമാണിത്. ജീവനക്കാര്‍ക്കു വിശ്രമിക്കുന്നതിനായി പ്രധാന ഡിപ്പോകളില്‍ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com