സംസ്ഥാനത്ത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും; ബീച്ചുകളില്‍ പ്രവേശനം അടുത്തമാസം ഒന്നുമുതല്‍

ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക സഞ്ചാരകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തുറക്കും
സംസ്ഥാനത്ത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും; ബീച്ചുകളില്‍ പ്രവേശനം അടുത്തമാസം ഒന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക സഞ്ചാരകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ തുറക്കും. ബീച്ചുകളില്‍ അടുത്തമാസം ഒന്നുമുതലയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ് പ്രോട്ടോകോള്‍പാലിച്ചാവും പ്രവേശനം നടത്തുക. ഇത് സംബന്ധിച്ച സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി.

സര്‍ക്കാര്‍ അനുമതിയോടെ ടിക്കറ്റ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, സാഹസിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ഹില്‍ സ്‌റ്റേഷനുകള്‍ എന്നിവയാണ് ആദ്യഘട്ടം തുറക്കുന്നത്. നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആഢ്യന്‍പാറ വെള്ളച്ചാട്ടം തുടങ്ങിയവയും തുറക്കും. 

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത സഞ്ചാരികള്‍ക്ക് മാത്രമായിരിക്കും  പ്രവേശനമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com