'ഉമ്മന്‍ചാണ്ടി അറിയാന്‍,  പിടി തോമസിന്റെ സത്യസന്ധത'; കുറിപ്പ്

ഇനി പറയ് ഉമ്മന്‍ചാണ്ടി സാര്‍, ഇതാണോ യുഡിഎഫിന്റെ എക്സ്‌ക്ളൂസീവ് തട്ടിപ്പ്.
'ഉമ്മന്‍ചാണ്ടി അറിയാന്‍,  പിടി തോമസിന്റെ സത്യസന്ധത'; കുറിപ്പ്


കൊച്ചി: പിടി തോമസിനെ പിന്തുണച്ച് രംഗത്തെത്തിയ ഉമ്മന്‍ചാണ്ടിയ്ക്ക്് മറുപടിയുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹന്‍. 10 സെന്റ് സ്ഥലമുണ്ടായിരുന്ന കുടുംബത്തെ എംഎല്‍എ ഇടപെട്ട് 4 സെന്റിന്റെ വിലയ്ക്ക് കരാര്‍ ഉറപ്പിച്ച് പറ്റിക്കുകയാണ് ചെയ്തത്.  കഴിഞ്ഞ ജനുവരിയില്‍ 103 ലക്ഷം സമ്മതിച്ച ഇടപാടില്‍ എംഎല്‍എ ഇടപെട്ട് 80 ലക്ഷമാക്കി ചുരുക്കി. ഒക്ടോബര്‍ എട്ടിന് എംഎല്‍എയും അദ്ദേഹത്തിന്റെ സുഹൃത്ത് രാമകൃഷ്ണനും പണവുമായി ചെന്നു. എന്നാല്‍ 80 ലക്ഷം രൂപയെന്ന് പറഞ്ഞ് നല്‍കിയ പണം 40 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട കുടുംബത്തെ പി ടി തോമസ് കബളിപ്പിക്കുകയായിരുന്നുവെന്നും മോഹനന്‍ പറഞ്ഞു.

സി എന്‍ മോഹനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പി ടി തോമസ് എംഎല്‍എയെ പിന്‍തുണച്ചു കൊണ്ട് ഉമ്മന്‍ചാണ്ടി ഒരു പ്രസ്താവന കൊടുത്തിരിക്കുന്നു -പി ടി തോമസിന്റെ സത്യസന്ധത ജനങ്ങള്‍ക്കറിയാമത്രെ. ഇത് തന്നെയാണ് ഉമ്മന്‍ചാണ്ടി ഇബ്രാഹിം കുഞ്ഞിനെക്കുറിച്ചും പറഞ്ഞത് !
ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ അറിയാന്‍ ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ.
പി ടി തോമസ് ഒത്തുതീര്‍പ്പുണ്ടാക്കി ഒരു പാവപ്പെട്ട കുടുംബത്തെ കബളിപ്പിച്ചതെങ്ങനെ എന്ന് കേള്‍ക്കുക.
ങഘഅ തോമസിന്റെ ഡ്രൈവറായിരുന്ന പരേതനായ ബാബുവിന്റെ കുടുംബത്തിന്റെ
കൈവശമുള്ള ഭൂമി എത്രയാണെന്നറിയാമോ?
10 സെന്റ്. അതും ചഒ ബൈപ്പാസിന്റെ അതിരില്‍.
വെണ്ണല പഞ്ചായത്ത് ആയിരിക്കുമ്പോഴാണ്
ഇവര്‍ കുടികിടപ്പുകാരായി താമസമാരംഭിച്ചത് - ദശകങ്ങള്‍ക്ക് മുന്‍പ്.
ഈ 10 സെന്റ് കൈവശമുള്ള, 4 അവകാശികളുള്ള കുടുംബത്തെയാണ് ങഘഅ തോമസ് ഇടപെട്ട് 4 സെന്റിന്റെ വില തരാം 10 സെന്റില്‍ നിന്നിറങ്ങണം എന്ന് ആവശ്യപ്പെട്ട് കരാറുണ്ടാക്കിയത്.
എന്നിട്ടോ ഉമ്മന്‍ചാണ്ടി സാറേ, കഴിഞ്ഞ ജനുവരിയില്‍ 103 ലക്ഷം സമ്മതിച്ച ഇടപാടില്‍ MLA ഇടപെട്ട് 80 ലക്ഷമാക്കി ചുരുക്കി.
ഒക്ടോ 8 ന് MLA തോമസും അദ്ദേഹത്തിന്റെ സുഹൃത്ത് രാമകൃഷ്ണനും പണവുമായി ചെന്നു. 80ലക്ഷം രൂപയുണ്ടെന്നാണ് ങഘഅ യും രാമകൃഷ്ണനും പറഞ്ഞത്. അതായത് അഞ്ചുലക്ഷം രൂപയുടെ 16 കെട്ട് സമം 80 ലക്ഷം. ഈ സമയത്താണ് ങഘഅ തിടുക്കത്തില്‍ ഇറങ്ങി സ്ഥലം വിട്ടത്.
കണ്ടു നിന്നവര്‍ ഓടിയെന്ന് പറഞ്ഞു.
പണം ടേബിളില്‍ ചൊരിയുമ്പോള്‍ ങഘഅയുണ്ട്.
3 മണിയായപ്പോള്‍ ഇന്‍കം ടാക്സുകാര്‍ പണമെണ്ണിയപ്പോഴാണ് രാജീവന് ചതി മനസ്സിലായത്.
ഒരു കെട്ടില്‍ 5 ലക്ഷമില്ല; 2.5 ലക്ഷമേയുള്ളു. അതാണ് 2.5 ഃ 16 = 40 ലക്ഷം.
അതായത് 10 സെന്റ് സ്ഥലത്തു നിന്നിറങ്ങാന്‍ 4 സെന്റിന്റെ വില തരാം. ഇല്ലെങ്കില്‍ ഖഇആ കയറിയിറങ്ങും.
ഇനി 4 സെന്റ്‌റിന് 103 ലക്ഷം പറയുക. MLAഇടപെട്ട് 80 ലക്ഷമാക്കുക! എന്നിട്ട് 80 ലക്ഷമെന്ന് വിശ്വസിപ്പിച്ച് 40 ലക്ഷം കൊടുത്ത് MLA തോമസ് ഇറങ്ങിയോടുക.
ഇനി പറയ് ഉമ്മന്‍ചാണ്ടി സാര്‍, ഇതാണോ യുഡിഎഫിന്റെ എക്സ്‌ക്ളൂസീവ് തട്ടിപ്പ്.
ഉമ്മന്‍ചാണ്ടി ഒന്നറിയുക പി ടി തോമസ് MLA യെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com