കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യില്ല; പാസ്പോർട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കണം

കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യില്ല; പാസ്പോർട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കണം
കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യില്ല; പാസ്പോർട്ടും വിദേശ യാത്രാ രേഖകളും ഹാജരാക്കണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ലെന്ന് കസ്റ്റംസ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം. മറ്റൊരു ദിവസം ഹാജരാകാൻ ശിവശങ്കറിന് നിർദേശം നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു. 

ചോദ്യം ചെയ്യലിന് എത്തേണ്ടതില്ലെങ്കിലും പാസ്പോർട്ട്, വിദേശ യാത്രാ രേഖകൾ എന്നിവ നാളെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ശിവശങ്കറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റാരെങ്കിലും വഴി ശിവശങ്കർ ഇവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചാലും മതി.

അതേസമയം, സ്വർണക്കടത്ത് കേസിലെ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി. കേസ് ഡയറിയുടെ ആറു വോള്യം പരിശോധിച്ച ശേഷമാണ് കോടതിടെ വിലയിരുത്തൽ. പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com