ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മര്‍ദിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്, സംഘര്‍ഷം

പതിനഞ്ചിലേറെ യുവാക്കള്‍ പറമ്പില്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പൊലീസുകാര്‍ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും പരിസരവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മര്‍ദിച്ചതില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. നെല്ലുകടവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദിച്ചത്. 5 പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറല്‍ ആശുപത്രിയിലും റസാല്‍, അക്ഷയ്, ആസിഫ് എന്നിവരെ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. 

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടം ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനു മുന്നിലേക്ക് എത്തി. വിവിധ സ്റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസുകാരും എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അസി.പൊലീസ് കമ്മിഷണര്‍ ജി ഡി വിജയകുമാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ജനം പിരിഞ്ഞുപോയത്. 

പതിനഞ്ചിലേറെ യുവാക്കള്‍ പറമ്പില്‍ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പൊലീസുകാര്‍ മരപ്പട്ടിക ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്നും പരിസരവാസികളായ വീട്ടമ്മമാര്‍ പറഞ്ഞു. മര്‍ദനമേറ്റ് നിലത്തു വീണവരെ വീണ്ടും തല്ലിയെന്നും ചിലര്‍ ഓടി തൊട്ടടുത്തുള്ള കല്‍വത്തി കനാലില്‍ ചാടിയെന്നും പറയുന്നു. ആളുകള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com