കടത്തിയ സ്വര്‍ണത്തിന് ഐഎസുമായി ബന്ധം കണ്ടെത്താനായിട്ടില്ല, പ്രതിക്ക് ഭീകര ബന്ധമെന്ന് എന്‍ഐഎ കോടതിയില്‍

കടത്തിയ സ്വര്‍ണത്തിന് ഐഎസുമായി ബന്ധം കണ്ടെത്താനായിട്ടില്ല, പ്രതിക്ക് ഭീകര ബന്ധമെന്ന് എന്‍ഐഎ കോടതിയില്‍
കടത്തിയ സ്വര്‍ണത്തിന് ഐഎസുമായി ബന്ധം കണ്ടെത്താനായിട്ടില്ല, പ്രതിക്ക് ഭീകര ബന്ധമെന്ന് എന്‍ഐഎ കോടതിയില്‍

കൊച്ചി: നയതന്ത്ര ചാനല്‍ വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടോയെന്ന് അറിവായിട്ടില്ലെന്നും എന്നാല്‍ കേസിലെ ഒരു പ്രതിക്ക് ഐഎസുമായി ബന്ധമുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍. പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ഐഎസുമായി ബന്ധമുള്ളതായി കണ്ടെത്തിയതെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്തു കേസിന് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നതിന് തെളിവ് എന്താണെന്ന് കോടതി ആവര്‍ത്തിച്ച് ആരാഞ്ഞിരുന്നു. ഭീകരബന്ധമുണ്ടെന്ന അവകാശവാദത്തില്‍ അന്വേഷണ സംഘം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ ചോദിച്ചിരുന്നു. ഇതിനു പ്രതികരമായാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ ഇക്കാര്യം അറിയിച്ചത്. 

കൈവെട്ടു കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നയാളാണ് മുഹമ്മദ് അലി. എന്നാല്‍ ഈ കേസില്‍ അലിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. അലിയെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഐഎസുമായുള്ള ബന്ധം സ്ഥിരീകരിക്കാനിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് സൂചന. കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന് ഐഎസുമായി ബന്ധമുണ്ടോയെന്ന് അറിവായിട്ടില്ല. അലിയെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍ഐഎ പറഞ്ഞു. 

അലിയെക്കൂടാതെ പിടി അബ്ദു, കെടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജാത് അലി എന്നിവരെ നാളെ വൈകിട്ടുവരെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com