പാട്ടില്‍ അലിഞ്ഞ് ഗവര്‍ണറും; ദേവികയ്ക്ക് രാജ്ഭവനില്‍ സ്വീകരണം, വീഡിയോ

ഹിമാചല്‍ നാടോടി ഗാനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം മനസ്സ് കീഴടക്കിയ തിരുവനന്തപുരത്തുകാരി എസ് എസ് ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു
പാട്ടില്‍ അലിഞ്ഞ് ഗവര്‍ണറും; ദേവികയ്ക്ക് രാജ്ഭവനില്‍ സ്വീകരണം, വീഡിയോ

ഹിമാചല്‍ നാടോടി ഗാനം പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം മനസ്സ് കീഴടക്കിയ തിരുവനന്തപുരത്തുകാരി എസ് എസ് ദേവികയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ക്ഷണിച്ചുവരുത്തി അഭിനന്ദിച്ചു. പാട്ട് നേരിട്ട് ആസ്വസദിച്ച ഗവര്‍ണറും ഭാര്യയും ഉപഹാരങ്ങള്‍ നല്‍കിയാണ് പഒന്‍പതാംക്ലാസുകാരിയായ ദേവികയെ മടക്കി അയച്ചത്. 

'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' പദ്ധതിയുടെ ഭാഗമായി 'ചംപാ കിത്തനി ദൂര്‍' എന്ന ഹിമാചലി നാടോടി ഗാനം ആലപിച്ചാണ് ദേവിക ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പാട്ട് വൈറലായതോടെ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി  ജയ്‌റാം ഠാക്കുര്‍ ദേവികയെ പ്രശംസിക്കുകയും ഹിമാചല്‍പ്രദേശിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. 

തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും എത്തി. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. 'ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു!'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com