എന്‍സിപി എല്‍ഡിഎഫില്‍ തന്നെ; പാലാ സീറ്റ് വിട്ടുനല്‍കില്ല; ജോസ് കെ മാണി വന്നത് ഉപാധികളില്ലാതെയെന്ന് മാണി സി കാപ്പന്‍ 

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണിയെ ഹൃദയം തുറന്ന് സ്വീകരിക്കുന്നെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍
എന്‍സിപി എല്‍ഡിഎഫില്‍ തന്നെ; പാലാ സീറ്റ് വിട്ടുനല്‍കില്ല; ജോസ് കെ മാണി വന്നത് ഉപാധികളില്ലാതെയെന്ന് മാണി സി കാപ്പന്‍ 

കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണിയെ ഹൃദയം തുറന്ന് സ്വീകരിക്കുന്നെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. ജോസ് പക്ഷത്തിന്റെ വരവ് ഇടത് മുന്നണിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ എന്‍സിപി തയ്യാറല്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 

ഇടത് മുന്നണി രൂപീകരിച്ചതുമുതല്‍ എന്‍സിപിയുണ്ട്. തുടര്‍ന്നും മുന്നണിയില്‍ തന്നെ മുന്നോട്ടുപോകും. സംസ്ഥാന, അഖിലേന്ത്യ നേതൃത്വത്തിനും അഭിപ്രായ വ്യത്യാസമില്ല. രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച നേതൃയോഗം ചേരും.

യുഡിഎഫില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കും. പാലാ സീറ്റിനെപ്പറ്റി ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 

പാലാ സീറ്റിനെപ്പറ്റി ഒരു ഉപാധിയും വെച്ചിട്ടില്ലെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞിട്ടുണ്ട്. പാലാ തങ്ങളുടെ ചങ്ക് തന്നെയാണ്, അതില്‍ മാറ്റമില്ല. 
എല്‍ഡിഎഫിന്റെ അകത്തളങ്ങളില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സീറ്റിനെക്കുറിച്ച് വിഷയം വരുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com