'ഗുണപരമായ മാറ്റമുണ്ടാക്കും' ; ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍

മാണി സി കാപ്പന്‍ എംഎല്‍എ നടത്തിയ പ്രസ്താവന ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ്
'ഗുണപരമായ മാറ്റമുണ്ടാക്കും' ; ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : ഇടതുപക്ഷവുമായി സഹരിക്കാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസിന്റെ നിലപാട് ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ സുവ്യക്തമായ നിലപാടാണ് ജോസ് കെ മാണി പറഞ്ഞത്. ഇതില്‍ ഒരു അവ്യക്തതയുമില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. 

എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ മാണി പറഞ്ഞത് രാഷ്ട്രീയ കാര്യങ്ങളാണ്. മുന്നണിയെ സംബന്ധിച്ചിടത്തോളം ജോസ് കെ മാണിയുടെ തീരുമാനം മുന്നണിയിലും ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യും. ഇതിനു ശേഷം തീരുമാനമെടുക്കും.

പാല സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ഉപാധികള്‍ വെച്ചുകൊണ്ടല്ല ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ പ്രസക്തമല്ല. മാണി സി കാപ്പന്‍ എംഎല്‍എ നടത്തിയ പ്രസ്താവന ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണ്. മാണിസി കാപ്പനുമായി രമേശ് ചെന്നിത്തല സംസാരിച്ചു എന്ന് എം എം ഹസന്‍ പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com