ഭര്‍തൃവീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ കാറിൽ പിന്തുടർന്നു, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അറസ്റ്റ്

ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദമുണ്ടാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ :  യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റില്‍. നെല്ലിപ്പാറ കപ്പണയിൽ ബിജോയ് ജോസഫിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. 

കഴിഞ്ഞമാസം 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാര്‍ത്തികപുരത്തെ ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദമുണ്ടാക്കി. അതിനിടെ, വീട്ടില്‍ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികൾ കാറിൽ പിന്തുടർന്നു. തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

വൈകീട്ടോടെ യുവതിയെ പ്രതികൾ വിട്ടയക്കുകയായിരുന്നു. കേസിലെ രണ്ടാംപ്രതിയായ പ്രകാശ് കുര്യന്‍ നേരത്തെ അറസ്റ്റിലായിരുന്നു.  കോടതി റിമാന്‍ഡ് ചെയ്ത ബിജോയ് ജോസഫിനെ കണ്ണൂര്‍ തോട്ടട കോവിഡ് സെന്ററിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com