മന്ത്രിസഭായോഗത്തില്‍ നിയമ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മ

കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം
മന്ത്രിസഭായോഗത്തില്‍ നിയമ മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം:  മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ ക്ഷോഭപ്രകടനം. ഇത് സംബന്ധിച്ച നിയമന്ത്രിയുടെ പരാമര്‍ശമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

പൈലറ്റ് പദ്ധതിയുടെ കരാര്‍ നല്‍കിയതടക്കം വീണ്ടും പരിശോധിക്കണമെന്നാണ് നിയമമന്ത്രിയുടെ നിര്‍ദേശം നവംബര്‍ മാസത്തിന് മുന്‍പ് പദ്ധതി നടപ്പാകണം. അന്തിമാനുമതി വൈകുന്നതനുസരിച്ച് പദ്ധതി നടപ്പാകുന്നതും വൈകുകയാണ്. സംസ്ഥാനത്ത് കനത്ത മഴയില്‍ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. 

കടലാക്രമണം തടയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുന്തൂറയിലാണ് ജിയോ ട്യൂബ് പദ്ധതി നടപ്പാക്കുന്നത്. ഫയല്‍ ഇപ്പോള്‍ നിയമവകുപ്പിലാണ്. അവിടെ നിന്ന് ഫയല്‍ നീങ്ങുന്നില്ലെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com