ഗുണ്ടാവേട്ടയില്‍ പിടിച്ചെടുത്തതില്‍ മരപ്പട്ടികളും ; മൂന്നു ജില്ലകളില്‍ വ്യാപക റെയ്ഡ് ; ആയുധങ്ങള്‍ കണ്ടെടുത്തു

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ​ഗുണ്ടാ താവളങ്ങളിലാണ് റെയ്ഡ് നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ : തൃശൂർ ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 9 കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ പൊലീസ് പരിശോധന ശക്തമാക്കി. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിൽ നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ​ഗുണ്ടാ താവളങ്ങളിലാണ് റെയ്ഡ് നടത്തിയത്. 

തൃശൂർ റെയ്ഞ്ച് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിരവധി ​ഗുണ്ടാസംഘാം​ഗങ്ങളുടെ വീടുകളിലും റെയ്ഡ് നടത്തി. കുന്നംകുളത്ത് ഒരു വീട്ടിൽ ​ഗുണ്ടകൾ വളർത്തിയിരുന്ന മരപ്പട്ടികളെ പൊലീസ് പിടിച്ചെടുത്തു. 

ഒല്ലൂരിൽ കോളനികളിലും റെയ്ഡ് നടത്തി. ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പാലക്കാട് ഷൊർണൂർ സബ് ഡിവിഷന് കീഴിലെ 61 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ഒറ്റപ്പാലം, മണ്ണാർക്കാട് എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com