ജനശതാബ്ദിയുടെ എല്ലാ സ്റ്റോപ്പുകളും നാളെ മുതല്‍ പുനസ്ഥാപിക്കും

കേരളത്തിലൂടെ ഓടുന്ന 2 ജനശതാബ്ദി സ്പെഷൽ ട്രെയിനുകളുടെയും എല്ലാ സ്റ്റോപ്പുകളും നാളെ പുനഃസ്ഥാപിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: കേരളത്തിലൂടെ ഓടുന്ന 2 ജനശതാബ്ദി സ്പെഷൽ ട്രെയിനുകളുടെയും എല്ലാ സ്റ്റോപ്പുകളും നാളെ പുനഃസ്ഥാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ചില സ്റ്റോപ്പുകൾ എടുത്തുകളഞ്ഞിരുന്നു. 

സ്റ്റോപ്പുകൾ എടുത്ത് കളഞ്ഞത് വരുമാനം കുറയുന്നതിന് കാരണമാവുന്നതായി പരാതി ഉയർന്നിരുന്നു. വർക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ എന്നിവിടങ്ങളിൽ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിക്ക്  സ്റ്റോപ്പുണ്ടാകും.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്ക്  സ്റ്റോപ്പുണ്ടാകും.

ഒക്ടോബർ 20 മുതൽ നവംബർ 30 വരെ പൂജ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. കന്യാകുമാരി – ബെംഗളൂരു ഐലൻ‍ഡ് എക്സ്പ്രസ്, യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ്, തിരുവനന്തപുരം – ഷാലിമാർ, തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പുർ, എറണാകുളം – ബറൂണി ട്രെയിനുകളാണു സർവീസ് നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com