തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം ഇന്ന് ; ആർടി പിസിആർ ടെസ്റ്റ് സൗകര്യം

വൈറസ് രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്
തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം ഇന്ന് ; ആർടി പിസിആർ ടെസ്റ്റ് സൗകര്യം

തിരുവനന്തപുരം : തിരുവനന്തപുരം തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനത്തിന്‌ ഇന്നു തുടക്കം. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനാകും.

കോവിഡ് രോഗനിർണയത്തിനാവശ്യമായ ആർടി പിസിആർ, ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം,  മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ തയ്യാറാക്കിയിട്ടുണ്ട്. പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനാണ് സർക്കാർ തീരുമാനം.

ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിങ്‌ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്‌. ഡയറക്ടർക്ക് പുറമെ 18 പുതിയ തസ്തികയും അനുവദിച്ചു. വൈറസ് രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com