ക​വി​ത​യി​ല്‍ ന​വീ​ന ഭാ​വു​ക​ത്വം സൃ​ഷ്ടി​ച്ച കവിയെന്ന് ​ഗവർണർ; മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനപ്രവാഹം

മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ ആയിരുന്നു അക്കിത്തത്തിന്റേതെന്ന് രമേശ് ചെന്നിത്തല
ക​വി​ത​യി​ല്‍ ന​വീ​ന ഭാ​വു​ക​ത്വം സൃ​ഷ്ടി​ച്ച കവിയെന്ന് ​ഗവർണർ; മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനപ്രവാഹം

തി​രു​വ​ന​ന്ത​പു​രം: ജ്ഞാ​ന​പീ​ഠ പുരസ്കാര ജേതാവ് അ​ക്കി​ത്തം അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.  മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന്‍റെ ദേ​ഹ​വി​യോ​ഗം ഭാ​ര​തീ​യ സാ​ഹി​ത്യ​ത്തി​ന്, വി​ശേ​ഷി​ച്ച് മ​ല​യാ​ള ക​വി​ത​യ്ക്ക് തീ​രാ ന​ഷ്ട​മാ​ണെന്ന് ​ഗവർണർ അനുസ്മരിച്ചു. 

ക​വി​ത​യി​ലെ സ​മു​ന്ന​ത​പാ​ര​മ്പ​ര്യം എ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ച അ​ക്കി​ത്ത​ത്തി​ന്‍റെ ര​ച​ന​ക​ളി​ല്‍ ഭാ​ര​തീ​യ പാ​ര​മ്പ​ര്യ​വും മൂ​ല്യ​ങ്ങ​ളും ആ​ഴ​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ചു. ഭാ​ര​തീ​യ ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​ടി​യു​റ​ച്ചു​നി​ന്നു​കൊ​ണ്ട് മ​ല​യാ​ള ക​വി​ത​യി​ല്‍ ന​വീ​ന ഭാ​വു​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹം പ​ങ്കു​വ​ഹി​ച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. 

ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.   മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ ആയിരുന്നു അക്കിത്തത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മനുഷ്യ ദുഃഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്‌കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല അനുസ്മരിച്ചു.

ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടുമാണ് അക്കിത്തം മലയാള കവികളിൽ ഉന്നതശീർഷനായതെന്ന് അനുശോചന സന്ദേശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും  ഉല്‍പതിഷ്ണു യുവത്വത്തിന്റെ ശബ്ദമാവാൻ പരിശ്രമിക്കുകയും കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അക്കിത്തമെന്നും കോടിയേരി അനുസ്മരിച്ചു . അക്കിത്തത്തിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com