ശബരിമല ദര്‍ശനത്തിന് 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവേശനം 10 നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം; വടശ്ശേരിക്കര, എരുമേലി വഴി മാത്രം പ്രവേശനം

മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാല്‍ ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാം.
ഫയല്‍ചിത്രം
ഫയല്‍ചിത്രം

തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മലകയാറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നല്‍കുക. ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ ഹാജരാക്കേണ്ടത്.

പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വെര്‍ച്വല്‍ ക്യൂവിലൂടെ നടന്ന ബുക്കിങ്ങില്‍ സമയവും തീയതിയും അുവദിച്ചിട്ടുണ്ട്. ആ സമയക്രമീകരണം പാലിക്കണം. ദര്‍ശനത്തിനെത്തുന്നവര്‍ എല്ലാ വിധ കോവിഡ് സുരക്ഷാമാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുയും ചെയ്യണം. മലകയറുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടായാതിനാല്‍ ആവശ്യമെങ്കില്‍ മാസ്‌ക് ഒഴിവാക്കാം. ബാക്കി എല്ലാ സമയങ്ങളിലും മാസ്‌ക് ധരിക്കണം. ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല. നിശ്ചിത അകലം പാലിച്ചുമാത്രമേ ദര്‍ശനത്തിനെത്താവൂ.

നിലക്കല്‍, പമ്പ. സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഇവിടേക്കുള്ള പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പമ്പ ത്രിവേണിയില്‍ സ്‌നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകള്‍ സജീകരിച്ചിട്ടുണ്ട്.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബാക്കി എല്ലാ വഴികളും അടച്ചിരിക്കുകയാണ്. പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദര്‍ശനം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആവശ്യത്തില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com