സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണം: വി മുരളീധരന്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ആഭ്യന്തരമന്ത്രാലയവും എന്‍ഐഎയും ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎപിഎ ചുമത്തിയത് ശരിയായിരുന്നുവെന്ന് തെളിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ  കോടതിയില്‍ പറഞ്ഞിരുന്നു.  റമീസ്, ഷറഫുദീന്‍ എന്നിവര്‍ താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു, പ്രതികളുടെ താന്‍സാനിയന്‍ ബന്ധം അന്വേഷിക്കണം, ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍  ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ ഉണ്ട്, ഇയാള്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, ഈ സാഹചര്യത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള ബന്ധം അന്വേഷിക്കണമെന്നും എന്‍ഐഎ പറഞ്ഞു. 

പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. പ്രതികള്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് എന്‍ഐഎ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, കേസിലെ പത്ത് പ്രതികള്‍ക്ക് കോടതി ഇന്് ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ ടി ഷറഫുദ്ദീന്‍, മുഹമദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ എല്ലാ പ്രതികള്‍ക്കും എതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് അന്വേഷണ സംഘം വാദിച്ചു. പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസുമായി നേരിട്ട് ബന്ധമുണ്ടെന്നും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com