കവളപ്പാറയിൽ കാട്ടാനയുടെ കുത്തേറ്റ് യുവതിക്ക് ​ഗുരുതര പരിക്ക്

റബ്ബർ തോട്ടം തൊഴിലാളി ഉമ്മുകുൽസുവിനാണ്  പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; നിലമ്പൂരില്‍ കവളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ​ഗുരുതര പരിക്ക്. റബ്ബർ തോട്ടം തൊഴിലാളി ഉമ്മുകുൽസുവിനാണ്  പരിക്കേറ്റത്. ആനയുടെ കുത്തേറ്റ്  സാരമായി പരിക്കേറ്റ ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ വനംവകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തി. പ്രദേശത്ത് കാട്ടാന ശല്യം പതിവായിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com