ജോസ് കെ മാണി വരട്ടെ ; സിപിഎമ്മിന്റെ അനുമതി; എല്‍ഡിഎഫില്‍ നിലപാട് അറിയിക്കും

ജോസ് കെ മാണി വരട്ടെ ; സിപിഎമ്മിന്റെ അനുമതി; എല്‍ഡിഎഫില്‍ നിലപാട് അറിയിക്കും

ജോസിന്റെ വരവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്


തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സെക്രട്ടേറിയറ്റ് അനുമതി നല്‍കി. ജോസ് കെ മാണി ഇടതുമുന്നണിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അറിയിച്ചു. ഉപാധികളൊന്നുമില്ലാതെയാണ് ജോസ് എല്‍ഡിഎഫിലേക്ക് വരുന്നതെന്ന് അറിയിച്ചു. 

ജോസിന്റെ വരവോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കേരള കോണ്‍ഗ്രസ് വരുന്നതോടെ ഘടകകക്ഷികള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി. ജോസ് കെ മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച് സിപിഎം നിലപാട് ഇടതുമുന്നണി യോഗത്തില്‍ അറിയിക്കാന്‍ കോടിയേരിയെ യോഗം ചുമതലപ്പെടുത്തി. 

നേരത്തെ ജോസ് കെ മാണി എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് ജോസും റോഷി അഗസ്റ്റിനും സിപിഎം ആസ്ഥാനത്തെത്തിയത്. തുടര്‍ന്ന് സെക്രട്ടേറിയറ്റ് യോഗം നിര്‍ത്തിവെച്ച് 20 മിനുട്ടോളം ചര്‍ച്ച നടത്തി. ഇതിനു മുമ്പ് ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com