ജോസ് കെ മാണിയെ പിടിച്ചുനിര്‍ത്താന്‍ ഹൈക്കമാന്റിനും കഴിഞ്ഞില്ല; യുഡിഎഫ് അത്യഗാധ പ്രതിസന്ധിയില്‍

യുഡിഎഫ് വിട്ട ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തമെന്ന് കോടിയേരി
ജോസ് കെ മാണിയെ പിടിച്ചുനിര്‍ത്താന്‍ ഹൈക്കമാന്റിനും കഴിഞ്ഞില്ല; യുഡിഎഫ് അത്യഗാധ പ്രതിസന്ധിയില്‍

തിരുവനന്തപുരം:  യുഡിഎഫ് വിട്ട ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന്റെ വികസന നയത്തിനുള്ള പിന്തുണയാണ് കേരളാ കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറിയെന്ന് കോടിയേരി പറഞ്ഞു

യുഡിഎഫിലെ ഏതെങ്കിലും ഒരുഘടകകക്ഷി വിട്ടുപോകുകയാണെങ്കില്‍ അവരെ തടഞ്ഞുനിര്‍ത്താനുള്ള കഴിവ് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിനുണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാത്ത പ്രശ്‌നങ്ങള്‍ ഹൈക്കമാന്റ് ഇടപെട്ട് പരിഹരിക്കുമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാവത്തിലൂടെ ഹൈക്കമാന്റിന് പോലും പ്രശ്‌നം പരിഹരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്നതാണ് വ്യക്തമാക്കുന്നത്. യുഡിഎഫിലെ മൂന്നാമത്തെ ഘടകക്ഷിയാണ് മുന്നണി വിട്ടത്. ഇത് എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാക്കുമെന്ന് കോടിയേരി പറഞ്ഞു.

അപ്രഖ്യാപിത വിമോചന സമരരീതിയില്‍ കേരളത്തില്‍ അധികാരത്തിലുള്ള എല്‍ഡിഎഫിനെ പുറത്താക്കാന്‍ വിവിധ രീതിയിലുള്ള സമരങ്ങളുമായി മുന്നോട്ടപോകുമ്പോഴാണ് ആ മുന്നണിയിലെ ഒരു കക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇത് അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിനുള്ള തിരിച്ചടിയാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന സമരത്തിന് ജനപിന്തുണയില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അത്യഗാതമായ പ്രതിസന്ധിയിലാണ് യുഡിഎഫ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയെ നേരിടാന്‍ യുഡിഎഫിന് കഴിയില്ലെന്ന് മാണി വിഭാഗംതിരിച്ചറിഞ്ഞു. അത് ഒരു പ്രധാനപ്പെട്ട നിരീക്ഷണമാണ്. യുഡിഎഫിന് ദേശീയതലത്തില്‍ ആര്‍എസ്എസ് നടത്തുന്ന വെല്ലുവിളി തടയാന്‍ ഒരു തരത്തിലും പറ്റുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുടെ ബിടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com