പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു
പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു.

കോട്ടയം വടക്കേക്കര എൽപി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയായിരുന്നു അപകടം.  

ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com