വീട്ടുകാര്‍ അറിയാതെ കടല്‍ക്കരയില്‍, തിരയില്‍പ്പെട്ട് രണ്ട് വയസുകാരന്‍ മരിച്ചു 

കാണാതായിടത്ത് നിന്നും 800 മീറ്റര്‍ അകലെ വേളി പൊഴിക്കരയില്‍ കണ്ടെത്തുകയായിരുന്നു
വീട്ടുകാര്‍ അറിയാതെ കടല്‍ക്കരയില്‍, തിരയില്‍പ്പെട്ട് രണ്ട് വയസുകാരന്‍ മരിച്ചു 

കഴക്കൂട്ടം: കടപ്പുറത്ത് കളിക്കാന്‍ പോയ രണ്ട് വയസുകാരന്‍ തിരയില്‍പ്പെട്ട് മരിച്ചു. വലിയവേളി യൂണിറ്റ് നമ്പര്‍ പത്ത് എഎം കോട്ടേജില്‍ അനീഷ് ആന്റണിയുടേയും സില്‍വാനയുടേയും മകന്‍ എക്കാലിയോയ്ക്ക് ആണ് മരിച്ചത്. 

വീട്ടുകാര്‍ കാണാതെയാണ് കുഞ്ഞ് കടപ്പുറത്തേക്ക് പോയത്. വ്യാഴാഴ്ച രാവിലെ 10.30ടെയാണ് കുഞ്ഞിനെ കാണാതായത്. കാണാതായിടത്ത് നിന്നും 800 മീറ്റര്‍ അകലെ വേളി പൊഴിക്കരയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ കടപ്പുറത്ത് മത്സ്യം വാങ്ങാനായി പോയിരിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com